---
title: "മകളേ, നീയറിയുമൊ..? ; പുതുവത്സരദിനത്തിൽ മരണത്തെ പുൽകിയ ഈ ഹതഭാഗ്യനെ..?"
english_title: "This unfortunate person who met his death on New Year's Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335194/This unfortunate person who met his death on New Year's Day"
published_at: "2026-01-07T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e4122ccc42_1001052592.jpg"
keywords: []
---

# മകളേ, നീയറിയുമൊ..? ; പുതുവത്സരദിനത്തിൽ മരണത്തെ പുൽകിയ ഈ ഹതഭാഗ്യനെ..?

> **Lead Summary:** വാഹനാപകടത്തിൽ പരിക്കേറ്റ ആ മധ്യവയസ്ക‌ന്റെ മരണം പുതു വത്സര ദിനത്തിലായിരുന്നു.

## Article Content

വാഹനാപകടത്തിൽ പരിക്കേറ്റ ആ മധ്യവയസ്ക‌ന്റെ മരണം പുതു വത്സര ദിനത്തിലായിരുന്നു.

പേരറിയില്ല. നാടും വീടും വിലാസവുമറിയില്ല. മരിച്ചയാളെ തിരിച്ചറിയാൻ ഒരടയാളവുമില്ലാത്ത പൊലീസി ന്റെ കൈയ്യിലുള്ളത് ഒരു തുമ്പു മാത്രം. മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയ ഒരു പെൺകുട്ടിയുടെ ഫോട്ടോ.

ആ കുട്ടി ഇയാളുടെ മക ളാണോ..?, ബന്ധുവാണോ അല്ലെങ്കിൽ കുറഞ്ഞപക്ഷം അയാളെ തിരിച്ചറിയാൻ സാധിക്കുന്ന ആരെങ്കിലുമാണോ? അതീവ വൈകാരികമായ ഒരു അന്വേഷണത്തിലാണ് കണ്ണൂർ ടൗൺ പൊലീസ്.

ഈ പെൺകുട്ടിയുടെ ഫോട്ടോ പത്രങ്ങൾക്കും, ചാനലുകാർക്കും, നവ മാധ്യമങ്ങൾക്കും നൽകി. ആ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരുന്ന

ക്രൈം നമ്പർ 1445/25 കേ സിന് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

താണയിൽ വച്ചാണ് ഇയാൾ വാഹനാപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലിരിക്കെ പുതുവത്സരദിനത്തിൽ ജനുവരി ഒന്നിനാണ് മരണം. മരണപ്പെട്ടയാളുടെ പോക്കറ്റിൽ നിന്നും ലഭിച്ചതാണ് ഈ ഫോട്ടോ.

മഷി പടർന്ന പഴയ ഫോട്ടോയിലെ ആ ഓമനത്തമു ള്ള മുഖം ഒരു പക്ഷേ അജ്ഞാതനെക്കുറിച്ചുള്ള അ ന്വേഷണത്തിന് ഉത്തരമേകി യേക്കാം.

ഈ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനയോ അറിവോ ലഭിക്കുന്നവർ 9497987203, 9497980893, 9497980894, 04972763337 നമ്പറിൽ ബന്ധപ്പെടണമെന്ന് ടൗൺ പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335194/This unfortunate person who met his death on New Year's Day)